തൃശൂരില്‍ ബൈക്കപകടത്തില്‍ പോലീസുകാരന്‍ മരണമടഞ്ഞു

തൃശൂര്‍- കയ്പമംഗലത്ത് ബൈക്കപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് (37)മരിച്ചത്.  ദേശീയപാത 66 കയ്പമംഗലം അറവുശാലയില്‍ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയില്‍ വെച്ച് മിനിലോറിക്ക് പിറകില്‍ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.  പരിക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാര്‍ട്ട് ബീറ്റ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News