വെസ്റ്റ് ബാങ്കില്‍നിന്ന് ഇസ്രായിലി സൈന്യം 92 ഫലസ്തീനികളെ പിടിച്ചുകൊണ്ടു പോയി

ജറൂസലം- വെസ്റ്റ് ബാങ്കില്‍നിന്ന് ഇസ്രായിലി സൈന്യം 24 മണിക്കൂറിനിടെ 92 പേരെ പിടിച്ചുകൊണ്ടുപോയതായി പ്രാദേശിക മനുഷ്യാവകാശ ഗ്രൂപ്പ് അറിയിച്ചു.
ഹിബ്രോണ്‍, ജറൂസലം, ബെത്‌ലഹേം എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയും പേരെ സൈന്യം പിടിച്ചതെന്ന് ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് ക്ലബ് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ശേഷം 560 പേരെയാണ് ഇപ്രകാരം ഇസ്രായില്‍ തടവിലാക്കിയത്.

 

Latest News