ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തിക്കും തിരക്കും; ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം- സിനിമാ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരി (45) ആണു മരിച്ചത്. തിരക്കിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കുണ്ട്. സിനിമാ താരത്തെ കാണുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ഓട്ടോ പിടിച്ചാണ് ഹരി  എത്തിയിരുന്നത്. കൊട്ടാരക്കരയില്‍ സ്വകാര്യ മാള്‍ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നതറിഞ്ഞ് വന്‍ജനാവലി എത്തിച്ചേര്‍ന്നിരുന്നു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Latest News