പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

മുംബൈ- പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ കത്തിനശിച്േചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ നാരായണ്‍ദോഹ് സ്റ്റേഷന് സമീപമാണ് സംഭവം. 

ബീഡ് ജില്ലയിലെ അഷ്തി സ്റ്റേഷനില്‍ നിന്ന് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലേക്ക് പോകവെയാണ് ട്രെയിനിന് തീ പിടിച്ചത്. 

യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. ശിവരാജ് മനസ്പുരെ അറിയിച്ചു. അഹമ്മദ് നഗറില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Latest News