അസുഖ ബാധിതയായി മരിച്ച പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്; യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍- അസുഖ ബാധിതയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ഏഴു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. 19കാരന്‍ പിടിയില്‍. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് 19കാരനെതിരെ കേസ്. ഒക്ടോബര്‍ പത്താം തിയ്യതിയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  അപസ്മാരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെ കുട്ടി പിറ്റേദിവസം മരിക്കുകയായിരുന്നു. 

തുടര്‍ന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Latest News