ബന്ദികളുടെ എണ്ണം കൂട്ടി ഇസ്രായില്‍; ഹമാസ് കസ്റ്റഡിയില്‍ 199 പേരുണ്ടെന്ന് സൈന്യം

ജറൂസലം- ചുരുങ്ങിയത് 199 പേരെങ്കിലും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്ന് ഇസ്രായില്‍ സൈന്യം. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിലാണ് ഇസ്രായിലികളേയും വിദേശികളേയും ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവന്നത്.
199 ബന്ദികളുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുകയാണ് ഇപ്പോള്‍ ദേശീയ മുന്‍ഗണനയെന്നും സൈന്യം അതിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 155 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രായില്‍ നേരത്തെ  അറിയിച്ചിരുന്നു.

 

Latest News