ജിദ്ദയിൽ വഴിവാണിഭ കേന്ദ്രങ്ങളിൽ റെയ്ഡ്

ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പഴവർഗങ്ങളും പച്ചക്കറികളും നഗരസഭാധികൃതർ പിടിച്ചെടുത്ത് നീക്കം ചെയ്യുന്നു. വലത്ത്: റോഡിൽ നിർത്തിയിട്ട് നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടർ വിൽപന നടത്തിയ ലോറികളിൽ ഒന്ന്. 

ജിദ്ദ - ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ പരിധിയിൽ വഴിവാണിഭ കേന്ദ്രങ്ങളിൽ നഗരസഭാധികൃതർ നടത്തിയ റെയ്ഡിൽ 2.4 ടണ്ണിലേറെ പച്ചക്കറികളും പഴവർഗങ്ങളും പിടികൂടി. റോഡിൽ പാർക്ക് ചെയ്ത് നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടർ വിൽപന നടത്തിയ ഏതാനും ലോറികളും കസ്റ്റഡിയിലെടുത്തതായി അസീസിയ ബലദിയ മേധാവി ഹിബ ഹുസൈൻ അൽബലവി പറഞ്ഞു. വഴിവാണിഭം അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.

Latest News