Sorry, you need to enable JavaScript to visit this website.

മഴ തീവ്രമാകും, കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം- തുലാവര്‍ഷത്തിന്റെ വരവിനുമുന്നോടിയായി സംസ്ഥാനത്താകെ മഴ വീണ്ടും ശക്തമായി. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍വരെ മഴ ഇവിടങ്ങളില്‍ പെയ്യാം. മറ്റു ജില്ലകള്‍ക്കെല്ലാം മഞ്ഞ മുന്നറിയിപ്പും നല്‍കി.
കേരള-ലക്ഷദ്വീപ് തീരത്തിനുമുകളില്‍ ചക്രവാതച്ചുഴിയുണ്ട്. ഇത് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കില്‍ മഴയ്ക്ക് ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.
17-ന് കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കി.
ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ കേരളത്തില്‍ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Latest News