Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം ലീഗിൽനിന്ന് പോയതോടെ കെ.ടി ജലീലിന് ഭ്രാന്തായി-പി.കെ അബ്ദുറബ്ബ്

മലപ്പുറം- മുസ്ലിം ലീഗിൽനിന്ന് പോയ ശേഷം കെ.ടി ജലീലിന് ഭ്രാന്തായെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അബ്ദുറബ്ബിന്റെ വിമർശനം. 
അബ്ദുറബ്ബിന്റെ വാക്കുകൾ:

എ.കെ.ജിയും, ഇ.എം.എസ്സും, കൃഷ്ണപ്പിള്ളയുമടക്കം സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ട പത്തോളം കമ്മ്യൂണിസ്റ്റ് മുബശ്ശിരീങ്ങളുടെ പേര് പറഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവാചകനാവാം സഖാക്കൾക്ക് കെ ടി ജലീൽ. 
സംഘപരിവാറിനു കുഴലൂതുന്ന സുഗതനെ ഖലീഫ ഉമറാക്കാനും, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ അബൂത്വാലിബാക്കാനും വളാഞ്ചേരി അങ്ങാടിയിൽ ജിബ്രീൽ വന്നിറങ്ങി എന്ന് വിശ്വസിക്കാനും കെ.ടി ജലീലിനെ 
താങ്ങുന്ന മാപ്പിള സഖാക്കൾക്കാവാം, പക്ഷെ അത്തരം സഖാക്കളെ ഹരം കൊള്ളിക്കാൻ  വേണ്ടി കയ്യിൽ നിന്നും 
പോയ കോടാലി ആവാനാണ് ഒരു കോളേജ് അധ്യാപകൻ കൂടിയായ കെ. ടി ജലീലിന്റെ ഭാവമെങ്കിൽ  
ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങൾ കുടുംബം എന്നത്  ജലീലിനെ പോലെ ഇന്നലെ പെയ്ത മഴയ്ക്ക് പൊട്ടി 
മുളച്ചതല്ല, അവർ ഏതെങ്കിലും സംഘടനയുടെ ഓടടർത്തി വന്നവരുമല്ല. 
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബമാണ് പാണക്കാട് കുടുംബം. അവരുടെ പാരമ്പര്യവും, പാണ്ഡിത്യവും ഒന്നും ചോദ്യം ചെയ്യാൻ ശ്രീമാൻ കെ.ടി ജലീലിന് ഏതായാലും 
മൂപ്പെത്തിയിട്ടില്ല. ലീഗിൽ നിന്നു പോയവരുടെ പല വേർഷനും നമ്മൾ കണ്ടിട്ടുണ്ട്. ലീഗിൽ നിന്നും പോയ ശേഷം 
ഒരാൾക്ക് ഭ്രാന്താവുന്നത്  കാണുന്നത് ആദ്യമായിട്ടാണ്.

Latest News