തരൂരും ചുരുട്ടും; മഹുവ മൊയ്ത്രയുടെ ചിത്രങ്ങള്‍ വിവാദമായി; മറുപടി നല്‍കി മഹുവ

ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എം.പി മഹുവ മൊയ്ത്രയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിനു പിന്നില്‍ ബിജെപിയുടെ ട്രോള്‍ സേനയാണെന്ന് മഹുവ  ആരോപിച്ചു.

നാലു ചിത്രങ്ങളാണ് ബി.ജെ.പി, സംഘ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് എംപി ശശി തരൂരിനൊപ്പം മഹുവ പോസ് ചെയ്യുന്നതാണ് രണ്ടു ചിത്രങ്ങള്‍. ഇതില്‍ ഒരെണ്ണം ക്രോപ് ചെയ്തതാണ്. മറ്റു രണ്ടെണ്ണം മഹുവ ചുരുട്ട് പിടിച്ചിരിക്കുന്നതിന്റെയും ഷാംപെയ്ന്‍ കുടിക്കുന്നതിന്റെതുമാണ്.
എന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ ബിജെപിയുടെ ട്രോള്‍ സേന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കാണാന്‍ രസമുണ്ട്. വെള്ള ബ്ലൗസിനേക്കാള്‍ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. പിന്നെ എന്തിനാണ് ക്രോപ് ചെയ്ത് ബുദ്ധിമുട്ടുന്നത്. അത്താഴ വിരുന്നിലെ ബാക്കിയുള്ളവരെ കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകള്‍ ഒരു ജീവിതം നയിക്കുന്നു. അത് നുണയല്ല-ചിത്രങ്ങള്‍ക്ക് മഹുവ എക്‌സ് പ്ലാറ്റ്‌ഫോമില്‍ മറുപടി നല്‍കി. പുകവലി ആരോഗ്യത്തിന് നല്ലതല്ല, ഇത് കാന്‍സറിന് കാരണമാകുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ താന്‍ പുകവലിക്കില്ലെന്നും സിഗരറ്റ് കടുത്ത അലര്‍ജിയാണെന്നും ഒരു സുഹൃത്തിന്റെ ചുരുട്ടുമായി തമാശയ്ക്ക് പോസ് ചെയ്തതാണെന്നും അവര്‍ മറുപടി നല്‍കി.

 

Latest News