ഇന്ത്യയില്‍ ജീവിക്കണോ, 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് കേന്ദ്രമന്ത്രി

ഹൈദരാബാദ് - ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പിസംഘടിപ്പിച്ച കര്‍ഷക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി.
'ഭാരത് മാതാ കീ ജയ്' വിളിക്കില്ലെന്ന് ഇന്ത്യയില്‍ പറയുന്നവര്‍ നരകത്തിലേക്ക് പോകും. ഇന്ത്യയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് എന്നു പറയണം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നിങ്ങള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നു പറയുമോ? 'വന്ദേമാതരം, ഭാരത് മാതാ കീ ജയ്' എന്നു പറയുന്നവര്‍ക്ക് മാത്രമേ ഈ രാജ്യത്ത് സ്ഥാനമുള്ളൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ ഭാരത് മാതാ കീ ജയ് എന്നു പറയാത്തതോ ഹിന്ദുസ്ഥാനിലും ഭാരതത്തിലും വിശ്വാസമില്ലാത്തതോ ആയ, പാകിസ്ഥാന്‍ സിന്ദാബാദില്‍ വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനില്‍ പോകണം. ഇവിടെ ആവശ്യമില്ല. രാജ്യത്തിന് അതിന്റെ ദേശീയതാ പ്രത്യയശാസ്ത്രം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

 

Latest News