ജറൂസലം- ഗാസയില്‍ ഹമാസിനെ നിര്‍മാര്‍ജനം തയാറെടുക്കുകയാണെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിപുലീകരിച്ച എമര്‍ജന്‍സി കാബിനറ്റിന്റെ യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്ത് പ്രകടമായിരിക്കുന്ന ദേശീയ ഐക്യം ഹമാസിനെ ഇല്ലാതാക്കാന്‍ പോകുകയാണെന്ന സന്ദേശമാണ് സ്വദേശത്തും വിദേശത്തും നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന കാബിനറ്റ് യോഗത്തില്‍ ഒക്‌ടോബര്‍ 7ന് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 1,300 ഇസ്രായിലികളെ അനുസ്മരിച്ച് മന്ത്രിമാര്‍ ഒരു നിമിഷം മൗനം ആചരിച്ചു. നെതന്യാഹുവിന്റെ ഓഫീസ് ഇതിന്റെ വീഡിയോ പുറത്തുവിട്ടു.
കഴിഞ്ഞയാഴ്ച തന്റെ പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ക്കൊപ്പം സര്‍ക്കാരില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിനെ സ്വാഗതം ചെയ്ത നെതന്യാഹു എല്ലാ മന്ത്രിമാരും 'ഐക്യ മുന്നണിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്' പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'ഞങ്ങളെ തകര്‍ക്കാമെന്നാണ് ഹമാസ് കരുതിയത്. പക്ഷേ ഞങ്ങളാണ് ഹമാസിനെ തകര്‍ക്കുക. ദേശീയ ഐക്യപ്രകടനം രാജ്യത്തിനും ശത്രുക്കള്‍ക്കും ലോകത്തിനും വ്യക്തമായ സന്ദേശം നല്‍കുന്നു- നെതന്യാഹു പറഞ്ഞു.
മുഴുവന്‍ രാജ്യവും തങ്ങളുടെ പിന്നില്‍ ഉണ്ടെന്ന് ഇസ്രായില്‍ സേനക്ക് അറിയാമെന്നും ഇത് വിധിനിര്‍ണായക മണിക്കൂറാണെന്ന് മനസ്സിലാക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് പോരാളികള്‍ അപ്രതീക്ഷിത ആക്രമണത്തില്‍ 1,300ലധികം ഇസ്രായിലികളെ കൊലപ്പെടുത്തിയതിന് ശേഷം എട്ട് ദിവസത്തിനിടെ ഗാസയില്‍ 2,300ലധികം ജീവന്‍ അപഹരിച്ച വിനാശകരമായ ബോംബിംഗ് ഇസ്രായില്‍ തുടരുകയാണ്.
അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ലെബനനുമായുള്ള അതിര്‍ത്തിക്കടുത്തുള്ള സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു.






