Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - സൗദിയില്‍ ഇതാദ്യമായി അന്താരാഷ്ട്ര ഫാഷന്‍ ഷോ

റിയാദ്- റിയാദ് ദര്‍ഇയയിലെ അല്‍ബുജൈരി ടെറസില്‍ ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര ഫാഷന്‍ ഷോയ്ക്ക് തുടക്കമായി. ദര്‍ഇയ ആര്‍ട്‌സ് ആന്റ് ഫാഷന്‍ ഷോ എന്ന ലേബലില്‍ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡ് ആയ റംസീന്റെ പങ്കാളിത്തത്തോടെ ദര്‍ഇയ കമ്പനിയാണ് ഷോ സംഘടിപ്പിക്കുന്നത്. ദര്‍ഇയയുടെ സംസ്‌കാരവും പൈതൃകവും പ്രചോദിപ്പിക്കുന്ന വസ്ത്ര ഡിസൈനുകളുടെ വന്‍ ശേഖരമാണ് ഇതാദ്യമായി സൗദിയില്‍ നടക്കുന്ന ഫാഷന്‍ ഷോയില്‍ ഒരുക്കിയിട്ടുള്ളത്.

@sayidaty target="_blank" href="https://www.tiktok.com/tag/%D9%87%D9%8A%D9%81%D8%A7%D8%A1_%D9%88%D9%87%D8%A8%D9%8A?refer=embed"> @Haifa Wehbe @Daliamubarakofficial original sound -

ഹൈഫ വഹ്ബി, ലത്തീഫ അല്‍ടുണീഷ്യ, ദാലിയ മുബാറക്, ദുറ അല്‍ ടുണീഷ്യ തുടങ്ങിയ നിരവധി അറബ് കലാകാരന്മാര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സൗദി സംസ്‌കാരത്തിനും ദിരിയയുടെ ആധികാരിക പൈതൃകത്തിനും പ്രാദേശികവും അന്തര്‍ദേശീയവുമായ ഫാഷന്‍ ഡിസൈനുകളിലെ സ്വാധീനം ഉയര്‍ത്തിക്കാട്ടുകയാണ് ഈ ഷോ. ഫാഷന്‍ ഡിസൈന്‍ മേഖലയിലെ സൗദി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവരുടെ സര്‍ഗ്ഗാത്മകതയെ പ്രാദേശികമായും ആഗോളതലത്തിലും ഉയര്‍ത്തിക്കാട്ടുക കൂടി ലക്ഷ്യമാണ്. ആധുനികവും പരമ്പരാഗതവുമായ ഫാഷന്‍ രീതികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗദി കലാകാരനായ അബ്ദുറഹ്മാന്‍ അല്‍റുമൈസാന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളുടെ ശേഖരം ആസ്വദിക്കാനുള്ള അവസരവും ഇവിടെയുണ്ട്.
സൗദി ഡിസൈനുകളുടെയും ആശയങ്ങളുടെയും മൗലികത പ്രകടിപ്പിക്കുന്ന ഒരു കൂട്ടം സര്‍ഗ്ഗാത്മക കലാസൃഷ്ടികള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ വ്യതിരിക്തമായ അളവുകളും ഡിസൈനുകളും കലാപരമായ നിലവാരവുമുള്ള ഒരു കൂട്ടം അന്താരാഷ്ട്ര കലാസൃഷ്ടികളും പ്രദര്‍ശനത്തിലുണ്ട്. ചരിത്ര പ്രസിദ്ധമായ തുറൈഫിന്റെ പശ്ചാത്തലത്തില്‍ ദര്‍ഇയ്യയുടെ പുരാതന സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സുഗന്ധമുള്ള അന്തരീക്ഷത്തില്‍ സംഗീത സാന്ദ്രമായ ഈ ഫാഷന്‍ഷോ സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമാണ്.

 

 

Latest News