കോഴിക്കോട്ട് വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് - വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.   കടിയങ്ങാട് കരിങ്കണ്ണികുന്നുമ്മല്‍ കുഞ്ഞിചെക്കനെയാണ് (85) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. പേരാമ്പ്ര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു.

 

Latest News