ബോംബ് ഭീഷണിക്കു പിന്നാലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് ഫ്രാന്‍സ്

പാരിസ്- ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ 7000 സൈനികരെ വിന്യസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ ഉത്തരവിട്ടു.

വോയ്‌സായി കൊട്ടാരം, ലുവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലുവ്ര് മ്യൂസിയത്തില്‍ പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു. അതിനാല്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കും. രാജ്യത്തെ പ്രധാന നഗരങ്ങളിലും കേന്ദ്രങ്ങളിലും സുരക്ഷാസേന പ്രത്യേക പട്രോളിങ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest News