Sorry, you need to enable JavaScript to visit this website.

ഉള്ളിയേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്  ജിദ്ദ പ്രവാസിക്ക് ദാരുണാന്ത്യം

കോഴിക്കോട് -കൊയിലാണ്ടി - ഉള്ളിയേരി സംസ്ഥാന പാതയില്‍ രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണ അന്ത്യം. എതിരെ വന്ന ബൈക്ക് ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്ക്. അത്തോളി  തോരായി സലീം ആശാരിക്കല്‍   (40) ആണ് മരിച്ചത്. സൗദിയില്‍ നിന്ന് 4 ദിവസമായി നാട്ടില്‍ എത്തിയതാണ്.പരേതനായ മമ്മദ് കോയയുടെയും സുബൈദയുടെയും മകനാണ്. 
മുണ്ടോത്ത് പെട്രോള്‍ പമ്പിന് സമീപം വെളളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം ഉണ്ടായത്. ഓടിയെത്തിയ പരിസരവാസികള്‍ ഉടന്‍ തന്നെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേരും റോഡിലേക്ക്  തെറിച്ചു വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സലീം ബുളളറ്റും മറ്റെയാള്‍ ബൈക്കുമാണ് ഓടിച്ചത്. 
4 വര്‍ഷമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ കോഫി ഷോപ്പ് നടത്തുന്നു. ഭാര്യ -ഷര്‍ഫീന
മക്കള്‍ - മുഹമ്മദ് സുഹൈല്‍, , ഷാഹീദ് അഫ്രീന്‍, മുഹമ്മദ് നിഷാല്‍. സഹോദരങ്ങള്‍ -നസീമ അഷറഫ് ,സുധീര്‍ ,സഹോദരി ഭര്‍ത്താവ് അഷറഫ് (ചീക്കിലോട് - കീഴ്ത്താണി ).
ഗുരുതര പരിക്കേറ്റ യുവാവിന്റെ വീട് കൊയിലാണ്ടി മുത്താമ്പി പെരുവട്ടൂരിലാണ്  എന്നാണ് വിവരം.
അത്തോളി  പോലീസ് സംഭവ സ്ഥലത്തും എം എം സിയിലും എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു

Latest News