തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖ കവാടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി ഭരണ പ്രതിപക്ഷ തര്‍ക്കം മുറുകുന്നതിനിടെയാണ് പ്രതിഷേധം.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരാണ് പ്രതീകാത്മകമായി യൂത്ത് കോണ്‍ഗ്രസ് നല്‍കിയത്.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടി ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരിട്ട് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചു. പ്രധാന കവാടത്തിന്റെ മുന്‍ഭാഗത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.വഴികളില്‍ നിറയെ ഉമ്മന്‍ ചാണ്ടിയുടെ ബോര്‍ഡുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചു.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.