ജറൂസലം- ഗാസയില്‍ കര,വ്യോമ,നാവിക ആക്രമണം തയാറെടുത്തതായി ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചു. ഗാസ മുനമ്പില്‍ വ്യോമ, കര, നാവിക സേനകള്‍ ഉള്‍പ്പെടുന്ന ഏകീകൃത ആക്രമണത്തിന് ഒരുങ്ങിയെന്നാണ് ഇസ്രായില്‍ സൈന്യം ശനിയാഴ്ച രാത്രി വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. വിപുലമായ ആക്രമണ പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സൈന്യം പറഞ്ഞു.
കര ആക്രമണത്തിന് മുന്നോടിയായി ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം ആളുകളോട് വീടുകള്‍ ഒഴിയാന്‍ ഇസ്രായില്‍ ഉത്തരവിട്ടിരുന്നു.
ഹമാസ് നടത്തിയ മിന്നില്‍ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ഏതാനും ഇസ്രായില്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ഗാസക്കു സമീപം കണ്ടെത്തിയതായി ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.
ഗാസ ചിന്തിന്റെ അറ്റത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പറഞ്ഞ ലഫ്. കേണല്‍ പീറ്റര്‍ ലെര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ശനിയാഴ്ച തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ നിരവധി പേരെ തട്ടിക്കൊണ്ടുപോയിരുന്നു.