ജറൂസലം- ഹമാസ് നടത്തിയ മിന്നില്‍ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ ഏതാനും ഇസ്രായില്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ഗാസക്കു സമീപം കണ്ടെത്തിയതായി ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.
ഗാസ ചിന്തിന്റെ അറ്റത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പറഞ്ഞ ലഫ്. കേണല്‍ പീറ്റര്‍ ലെര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.
ശനിയാഴ്ച തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ നിരവധി പേരെ തട്ടിക്കൊണ്ടുപോയിരുന്നു.