ശരീരത്തില്‍ ഒളിപ്പിച്ച് 43 ലക്ഷം രൂപയുടെ സ്വര്‍ണം, ഷാര്‍ജ യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി- എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
959 .66 ഗ്രാം  സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. സ്വര്‍ണ മിശ്രിതം നിറച്ച് മൂന്ന് കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.

 

Latest News