യു.പിയില്‍ ദളിത് യുവാവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

മഥുര- ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കാത്തതിനു ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. 32 കാരനായ  പര്‍ദേസിയാണ് ആക്രമണത്തിനിരയായത്.
പര്‍ദേസി കടയില്‍നിന്ന് വാങ്ങിയ പാന്‍മസാല നല്‍കാന്‍ രാജു, രാഹുല്‍ ഠാക്കൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടെങ്കിലും പര്‍ദേസി നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍  ദളിത് യുവാവിന്റെ  ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേസി ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

Latest News