Sorry, you need to enable JavaScript to visit this website.

ലുലു മാളിലെ പതാകയിൽ വിദ്വേഷ പ്രചാരണം; കർണാടകയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്

Read More

കൊച്ചി / ബെംഗളൂരു - കൊച്ചി ലുലു മാളിലെ ഇന്ത്യാ-പാക് പതാക വിവാദത്തിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് കർണാടകയിലെ ബി.ജെ.പി പ്രവർത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി കർണാടക മീഡിയ സെൽ പ്രവർത്തകയായ ശകുന്തള നടരാജിനെതിരെയാണ് ജയനഗർ പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 
 കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ ടാഗ് ചെയ്ത് പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് 'നിങ്ങൾക്ക് കോമൺസെൻസ് ഇല്ലേയെന്നും ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഒരു പതാകയും പറക്കാൻ പാടില്ലെന്നും' പറഞ്ഞായിരുന്നു പോസ്റ്റ്. ലുലു മാളിനെ ബഹിഷ്‌ക്കരിക്കാനുള്ള ഹാഷ് ടാഗും പോസ്റ്റിനോടൊപ്പമുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് പങ്കെടുക്കുന്ന ടീമുകളുടെ പതാകകൾ കേരളത്തിൽ കൊച്ചിയിലെ ലുലു മാളിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ ഇന്ത്യൻ പതാകയെക്കാൾ വലുതാണ് പാകിസ്താൻ പതാകയെന്ന് ആരോപിച്ചായിരുന്നു വ്യാജ പ്രചാരണം. ലുലു മാളിൽ പ്രദർശിപ്പിച്ച എല്ലാ പതാകയും ഒരേ വലുപ്പമായിരുന്നുവെന്നും ഫോട്ടോ ഫോക്കസിംഗിലൂടെ ഇന്ത്യൻ പതാക ചെറുതാണെന്ന് വരുത്തിത്തീർത്ത് തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചാരണമായിരുന്നു ഇതെന്നും പിന്നീട് തെളിയുകയുണ്ടായി. വ്യാജ പ്രചാരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പും വിദ്വേഷ പ്രചാരണത്തിനും ചില സംഘപരിവാർ പ്രൊഫൈലുകൾ ചിത്രത്തെ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ദുരുപയോഗപ്പെടുത്തുകയായിരുന്നു.

Latest News