Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുരോഹിതന്‍ പ്രതിയായ കൊട്ടിയൂര്‍ കേസൊതുക്കാന്‍ കോടികളൊഴുകിയെന്ന് സൂചന

തലശ്ശേരി- കൊട്ടിയൂര്‍ പീഡന കേസ് വിചാരണ തലശ്ശേരി കോടതിയില്‍ തുടരവേ കേസ് ദുര്‍ബലപ്പെടുത്താന്‍ റോമന്‍ കത്തോലിക്ക സഭ കോടികള്‍ ഒഴുക്കിയെന്ന് ആരോപണം. കേസിലെ സുപ്രധാന സാക്ഷികളായ മൂന്ന് പേര്‍ കൂട്ടത്തോടെ കൂറുമാറിയത് സഭയുടെ കൈകടത്തല്‍ കൊണ്ടാണെന്ന് സൂചന. വന്‍ തോതില്‍ സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള വാഗ്ദാനത്താലാണ് കേസ് ദുര്‍ബലപ്പെടുത്തുന്നതത്രെ.  കേസിലെ സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്ന വിവരംപോലും അറിയാത്ത പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയും ചോദ്യം ചെയ്യപ്പെടുകയാണ്.
കേസ് വിചാരണ നടപടിക്ക് വേണ്ടി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്(ഒന്ന്) കോടതിയില്‍ രണ്ട് മാസം മുമ്പേ ചാര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി സാക്ഷികള്‍ക്കും പ്രതികള്‍ക്കുമുള്‍പ്പെടെ നോട്ടീസ് അയക്കുകയും സാക്ഷികള്‍ക്ക് കേസ് പഠിപ്പിക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഉള്‍പ്പെടെ തലശ്ശേരി റസ്റ്റ് ഹൗസില്‍ പ്രൊസിക്യൂഷന്‍ വിചാരണ കോടതി മുമ്പാകെ നല്‍കേണ്ട മൊഴികളെക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. വിചാരണക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വരെ പെണ്‍കുട്ടി കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ മൊഴി നല്‍കുമെന്ന് പ്രോസിക്യൂഷന് വാക്ക് നല്‍കിയെങ്കിലും പെണ്‍കുട്ടിയും കുടുംബവും കൂട്ട മൊഴിമാറ്റം നടത്തിയതോടെ ഏറെ വിവാദമായ കേസ് ദുര്‍ബലമാകുമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രൊസിക്യൂഷനും ഭയക്കുകയാണ്.
മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാ തെളിവുകളും ശേഖരിച്ച് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് എല്ലാ വിധ രേഖകളും ശേഖരിക്കുകയും അത് കോടതി മുമ്പാകെ മാര്‍ക്ക് ചെയ്യുകയുമുണ്ടായി. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച വിചാരണക്കിടെ കേസിലെ സുപ്രധാന സാക്ഷിയായ പെണ്‍കുട്ടി കേസിലെ മുഖ്യ പ്രതിയായ ഫാ. റോബിന്‍ വടക്കുഞ്ചേരിക്കനുകൂലമായി മൊഴി നല്‍കിയതോടെ പ്രോസിക്യൂഷന്‍ ഞെട്ടിത്തരിച്ചു. പ്രായപൂര്‍ത്തിയകാത്ത തന്നെ പള്ളി വൈദികന്‍ പള്ളിമേടയില്‍ വെച്ച് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും തുടര്‍ന്ന് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നുമായിരുന്നു പരാതി. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത.് കേസിലെ മുഖ്യപ്രതിയായ ഫാ. റോബിനെ വിദേശത്ത് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത.് പോലീസ് വലക്ക് പുറത്ത് പ്രതി അന്ന് കടന്നിരുന്നെങ്കില്‍ കേസിന് പോലും തുമ്പുണ്ടാകില്ലായിരുന്നു. പോലീസിന്റെ പഴുതടച്ച നീക്കമാണ് പ്രതിയുടെ അറസ്റ്റിന് കാരണമായത്.
പീഡനം നടക്കുമ്പോഴുള്ള പെണ്‍കുട്ടിയുടെ പ്രായം ചോദ്യം ചെയ്താണ് പെണ്‍കുട്ടിയും കുടുംബവും മൊഴി നല്‍കിയത്. കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായെന്നും പൂര്‍ണ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കോടതിയില്‍ മൊഴി നല്‍കുകയായിരുന്നു. ഫാദര്‍ക്കെതിരെ തങ്ങള്‍ക്ക് പരാതിയില്ലെന്നും ഇവര്‍ കോടതി മുമ്പാകെ മൊഴി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയും രഹസ്യവിസ്താരത്തില്‍ ഇതേ മൊഴി തന്നെ നല്‍കി. തുടര്‍ന്നാണ് പെണ്‍കുട്ടിയും കൂറ് മാറിയതായി പ്രൊസിക്യൂഷന്‍ പ്രഖ്യാപിച്ചത.്
ഹൈക്കോടതി അഭിഭാഷകരെപ്പോലും രംഗത്തിറക്കി വിചാരണക്കിടയില്‍ നിരപരാധിത്വം സ്ഥാപിക്കാന്‍ പ്രതിഭാഗം ശ്രമം നടത്തുമ്പോള്‍ എന്തു വില കൊടുത്തും കേസ് വിജയിച്ചേ തീരുവെന്ന വാശിയോടെ പ്രോസിക്യൂഷനും നീങ്ങുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ സദാസമയവും വിചാരണ കോടതിയില്‍ തമ്പടിച്ചിട്ടുണ്ട്.

Latest News