ഗാസയില്‍ മരണം 2215 ആയി ഉയർന്നു; 724 കുട്ടികളും 458 സ്ത്രീകളും കൊല്ലപ്പെട്ടു

ഗാസ സിറ്റി- ഗാസയില്‍ ഒരാഴ്ചയായി തുടരുന്ന ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍  ഇതുവരെ 724 കുട്ടികളടക്കം 2,215 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരില്‍ 458 സ്ത്രീകളുമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 324 പേരെങ്കിലും കൊല്ലപ്പെട്ടു. 8,714 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗാസയില്‍നിന്ന് ആളുകളോട് തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ ആവശ്യപ്പെട്ട ഇസ്രായില്‍ തെക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ബോംബ് വര്‍ഷിക്കുകയാണ്.

 

Latest News