Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ വിടാതെ ഗവര്‍ണ്ണര്‍, തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി തന്നേ പറ്റൂവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം - തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി തന്നെ പറ്റുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്ത്. സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരാന്‍ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തയ്യാറായിട്ടില്ല. ബില്ലുകള്‍ സംബന്ധിച്ച തന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി അയച്ച മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. താന്‍ പിന്നെ ആരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ സാലറി ചോദിച്ചതില്‍ എന്താണ് തെറ്റ്? ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. സൗജന്യ സേവനം ചെയ്യേണ്ട ആവശ്യകത എന്താണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണര്‍ കലാമണ്ഡലം ചാന്‍സലറായിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും പുറത്തുനിന്നുള്ള ആളെ നിയമിക്കുമ്പോള്‍ അതല്ല സ്ഥിതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News