ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്നത് കഞ്ചാവുമായി, രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട - പത്തനംതിട്ടയില്‍ കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യു ഡി എഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പം കഞ്ചാവ് കണ്ടെത്തി.  കള്ളവോട്ടിന് എത്തിയതാണെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

 

Latest News