Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടില്‍ 14 കാരി പ്രസവിച്ചു; 56 കാരന്‍ അറസ്റ്റില്‍

കല്‍പറ്റ-പീഡനത്തിന് ഇരയായ 14 കാരി പ്രസവിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 56കാരനെ അറസ്റ്റുചെയ്തു. വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇരയും പ്രതിയും. വിദ്യാര്‍ഥിനിയായ 14കാരി പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്. പോക്സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് അയല്‍വാസിക്കെതിരേ കേസ്. ഇയാള്‍ റിമാന്‍ഡിലാണ്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒമ്പതുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. വൈകാതെ പ്രസവവും നടന്നു. വിവരം അറിഞ്ഞ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Latest News