കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

പുല്‍പള്ളി-വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു. ആനപ്പാറ കോളനിയിലെ കുള്ളനാണ്(62)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സെപ്റ്റംബര്‍ 30ന് ചെതലത്ത്  ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറ വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയാണ് കുള്ളനെ ആന ആക്രമിച്ചത്. വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണ് കുള്ളനെ പ്രദേശവാസികള്‍ കണ്ടെത്തിയത്. ഭാര്യ: ദേവി. മക്കള്‍: സുരേഷ്, ജിജി.

Latest News