VIDEO - വടകരയില്‍ മീന്‍ ചാകര,  ആവോലി 200 രൂപ 

വടകര-തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പഴയ മത്സ്യം കഴിച്ച് മടുത്ത മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. കേരളത്തില്‍ ക്ഷാമം നേരിട്ടപ്പോള്‍ ഗുജറാത്തിലെ വെരാവലില്‍ നിന്നാണ് മീനെത്തിയിരുന്നത്. മൂന്ന് ദിവസം ട്രെയിനില്‍ തെര്‍മോക്കോള്‍ ബോക്‌സില്‍ എത്തിയിരുന്നതാണ് ഈ മീനുകള്‍. തമിഴുനാട്ടിലെ കടലൂരില്‍ നിന്നും അടുത്ത ദിവസം വരെ മീന്‍ ധാരാളമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല.

വടകരയ്ക്കടുത്ത ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഇത് ചാകരക്കാലം. രുപികരമായ ഫ്രഷ് മീനുകളാണ് എവിടേയും. വടകര ഫിഷ് മാര്‍ക്കറ്റ് നിറയെ ആവോലിയും അയിലയും. അയില കിലോ അമ്പതിനും അറുപതിനുമൊക്കെയാണ് വിറ്റഴിയുന്നത്. നല്ല വലിപ്പമുള്ള ആവോലി 200 രൂപയ്ക്ക് കിട്ടാനുണ്ട്. സൈസ് ചെറുതാകുമ്പേള്‍ വില പിന്നെയും കുറയും. വെള്ള ചെമ്മീനും നന്നായി വിലയിടിഞ്ഞിട്ടുണ്ട്. പല തരം മത്സ്യങ്ങള്‍ കുമിഞ്ഞു കൂടിയപ്പോള്‍ അയിലക്ക് ആവശ്യക്കാര്‍ കുറഞ്ഞതായി വ്യാപാരികള്‍ സങ്കടപ്പെട്ടു. 
 

Latest News