കേരളത്തില്‍ ഇന്നും മഴ കനക്കും,  ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി-സംസ്ഥാനത്ത് ഇന്നും വ്യാപക മഴയെന്നു മുന്നറിയിപ്പ്. മധ്യ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ കിട്ടുന്നത്. അടുത്ത ആഴ്ചയോടെ തുലാ വര്‍ഷം തുടങ്ങിയേക്കും. തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നില്‍ക്കുന്നു. ഇതിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്കു കാരണം. ലക്ഷദ്വീപ് തീരത്തു മത്സ്യ ബന്ധനത്തിനു വിലക്കുണ്ട്. 

Latest News