ഗാസ- ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്, കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായിലില്‍നിന്ന് ഉടന്‍ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
ഇസ്രായിലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീന് പൗരന്മാര് വടക്കന്‍ ഗാസയില്‍നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
തെക്കന്‍ ലെബനനില്‍ ഒരു കൂട്ടം റിപ്പോര്‍ട്ടര്‍മാരെ ഇസ്രായേല്‍ ഷെല്ലാക്രമണം നടത്തി, ഒരു റോയിട്ടേഴ്സ് പത്രപ്രവര്ത്തകന് കൊല്ലപ്പെടുകയും അല്‍ ജസീറയില്‍ നിന്നുള്ള രണ്ട് പേര് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 1,799 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 6,388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു.