വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ റിട്ട.എസ്.ഐ ചാടിയിറങ്ങി കത്തി വീശി; എസ്.ഐക്ക് പരിക്ക്

കൊച്ചി-  വിരമിച്ച സബ് ഇന്‍സ്‌പെക്ടറുടെ ആക്രമണത്തില്‍ എ.എസ് ഐക്ക് പരിക്കേറ്റു. മഞ്ഞുമ്മല്‍ അച്ചാര്‍പറമ്പില്‍ പോളിന്റെ ആക്രമണത്തിലാണ് ഏലൂര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്. ഐ. സുനില്‍കുമാറിന് പരുക്കേറ്റത്.ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോള്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും വീട്ടുകാരെ ആക്രമിക്കുന്നുവെന്നും ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് എത്തിയ സംഘത്തെ ഇയാള്‍ ആക്രമിച്ചെന്നാണ് പരാതി.
പോലീസ് വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍  ചാടിയിറങ്ങിയ പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കത്തി വീശുകയായിരുന്നു. ആക്രമണത്തെ തടുത്ത സുനില്‍കുമാറിന്റെ ഇടതു കൈത്തണ്ടയുടെ ഞരമ്പ് കുത്തേറ്റ് മുറിഞ്ഞു.
കൂടുതല്‍ പോലീസ് എത്തിയാണ് പോളിനെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.. ഇദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തതായി ഏലൂര്‍ എസ്.എച്ച്.ഒ.കെ.ബാലന്‍അറിയിച്ചു.

 

 

Latest News