അനില്‍ ആന്റണി മിസോറം ഇലക്ഷനിലെ കോ ഇന്‍ ചാര്‍ജ്

ന്യൂദല്‍ഹി- മിസോറാമിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോ ഇന്‍ ചാര്‍ജായി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്ക് ചുമതല നല്‍കി ബി.ജെ.പി. കേന്ദ്രമന്ത്രിയായ കിരണ്‍ റിജുജുവാണ് 'ഇന്‍ ചാര്‍ജ്'. നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണും കോ ഇന്‍ ചാര്‍ജാണ്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മിസോറമില്‍ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ മാസം 20 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 21 ന് സൂക്ഷ്മ പരിശോധന നടത്തും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23 ആണ്. നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്.

 

Latest News