ഒപ്പിടാന്‍ കുനിഞ്ഞ വീട്ടമ്മയുടെ മാറിടം ഫോണില്‍ പകര്‍ത്തി, ബാങ്ക് ജീവനക്കാരനെതിരെ കേസ്

കണ്ണൂര്‍- ബാങ്ക് ജീവനക്കാര്‍ നല്‍കിയ പേപ്പറില്‍ ഒപ്പിടാന്‍ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭര്‍ത്താവിന് നോട്ടീസ് നല്‍കാന്‍ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയര്‍ ക്ലാര്‍ക്കും പ്യൂണും. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ വീട്ടമ്മയാണ് നോട്ടീസ് കൈപ്പറ്റിയത്. ബാങ്ക് ജീവനക്കാര്‍ നല്‍കിയ പേപ്പറില്‍ ഒപ്പിടാന്‍ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിന്‍ മൊബൈലില്‍ സ്വകാര്യ ഭാഗം പകര്‍ത്തുകയായിരുന്നുവെന്നാണ് കേസ്.

കാമറ ഓണ്‍ ചെയ്തു വെച്ചത് ശ്രദ്ധയില്‍പ്പെട്ട മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.

 

Latest News