Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിഴിഞ്ഞത്ത് വന്നത് കപ്പലല്ല, ബാര്‍ജ് എന്ന് യൂജിന്‍ പെരേര, ആഘോഷമാക്കാന്‍ സി.പി.എം

തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖത്ത് കപ്പലടുത്തത് ആഘോഷമാക്കാനൊരുങ്ങി സി.പി.എം. കപ്പലിന് സ്വീകരണമൊരുക്കുന്ന ഞായറാഴ്ച ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍.ഡി.എഫ് ബൂത്ത് തലത്തില്‍ ആഹ്ലാദ പ്രകടനം നടത്തും.

വിഴിഞ്ഞത്തെ ചടങ്ങ് ജനങ്ങളെ കബളിപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം ഗോവിന്ദന്‍ തള്ളി. ലത്തീന്‍ സഭ പറഞ്ഞതുകൊണ്ടു മാത്രം ജനം കബളിപ്പിക്കപ്പെടില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി മൂലം മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.

വിഴിഞ്ഞത്ത് എത്തിയത് ചരക്കു കപ്പല്‍ അല്ല, ക്രെയിനുമായുള്ള ബാര്‍ജ് ആണെന്നായിരുന്നു ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ പരിഹാസം. രണ്ട് ക്രെയിന്‍ കൊണ്ടുവന്നത് വലിയ ആഘോഷമാക്കേണ്ടതുണ്ടോ എന്ന് പെരേര ചോദിച്ചു.

 

Latest News