Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് പിൻവലിക്കണം -സർവ്വകക്ഷിയോഗം

ഈരാറ്റുപേട്ട - തീവ്രവാദത്തിന്റെയും ഭീകരപ്രവർത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന്  ഈരാറ്റുപേട്ടയെക്കുറിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. 
ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്‌റ്റേഷൻ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ടയെക്കുറിച്ച് അവഹേളനപരമായ പരാമർശം കടന്നുവന്നത്. 
പോലീസ് സ്‌റ്റേഷനോട് ചേർന്ന ഉപയോഗിക്കാതെ കിടക്കുന്ന 2.8 ഏക്കർ ഭൂമിയിൽനിന്ന് 1.4 ഏക്കർ ഭൂമി സിവിൽ സ്‌റ്റേഷൻ നിർമിക്കാനായി കണ്ടെത്തി കലക്ടർ ലാന്റ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ ഭൂമി കൈമാറുന്നതിന് തടസ്സവാദമുന്നയിക്കുന്ന പോലീസ് റിപ്പോർട്ടിലാണ് അപകീർത്തിപരമായ പരമാർശങ്ങൾ ഉള്ളത്. ആന്റി ടെററിസ്റ്റ് ട്രെയിനിംഗ് സെന്റർ ഉൾപ്പെടെ വിവിധ പദ്ധതികൾ ഈ സ്ഥലത്ത് നടപ്പാക്കാനുള്ളതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

യോഗത്തിൽ ചെയർപേഴ്‌സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ  തെറ്റായ റിപ്പോർട്ട് പിൻവലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു. വടക്കേക്കരയിലെ സർക്കാർ വക സ്ഥലത്ത് തന്നെ മിനി സിവിൽ സ്‌റ്റേഷൻ പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ, പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ മുഹമ്മദ് സക്കീർ, മുഹിദ്ദീയിദ്ദീൻ പള്ളി പ്രസിഡന്റ് പി.ടി അസ്ഹറുദ്ദീൻ, ജോജി (അരുവിത്തുറ പള്ളി), സി.പി.എം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.ജി. ശേഖരൻ, മുൻ നഗരസഭ ചെയർമാൻ വി.എം. സിറാജ്, റാസി ചെറിയവല്ലം, അൻവർ അലിയാർ (മുസ്ലിം ലീഗ്), യു.ഡി.എഫ് ചെയർമാൻ പി.എച്ച്. നൗഷാദ്, എ.എം.എ ഖാദർ, ടി.ഡി. മാത്യൂ (കേരള വ്യാപാര വ്യാവസായ ഏകോപന സമിതി.), ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി), കെ.ഐ. നൗഷാദ്, മാഹിൻ തലപ്പള്ളി, സുബൈർ വെളളാപ്പളളി, റസീം മുതുകാട്ടിൽ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Latest News