കുത്തുപറമ്പ്-വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ബേങ്ക് ജീവനക്കാരനായ യുവാവിനെതിരെ കേസ്.
കൂത്തുപറമ്പ് അര്‍ബന്‍ ബേങ്കിലെ ജീവനക്കാരനായ ഷിജിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കൂത്തുപറമ്പ് പഴയ നിരത്തിലെ വീട്ടില്‍ വായ്പാ കുടിശ്ശിക പിരിക്കാനെന്ന പേരില്‍ എത്തിയ യുവാവ് അതിക്രമിച്ച് കയറി വന്ന് ശരീരത്തിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതെന്ന് കാണിച്ച് മുപ്പത്തിയെട്ടുകാരിയാണ് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്.






