സൗദിയില്‍ യുവതിയുടെ വീഡിയോ വൈറലായി, പോലീസ് അന്വേഷണം തുടങ്ങി

റിയാദ് - യുവതി ഉന്നയിച്ച ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി റിയാദ് പോലീസ് അറിയിച്ചു. തന്നെയും മാതാവിനെയും സഹോദരിമാരെയും പിതാവ് വീട്ടില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നും പിതാവ് തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും വാദിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് അന്വേഷണം.  വീഡിയോ ശ്രദ്ധയില്‍ പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സാമൂഹിക സുരക്ഷാ വിഭാഗവുമായി ഏകോപനം നടത്തിയാണ് അന്വേഷിച്ചത്.
സുരക്ഷാ വകുപ്പുകള്‍ സംഭവത്തില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് തുടര്‍ നടപടികള്‍ക്ക് കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

 

Latest News