Sorry, you need to enable JavaScript to visit this website.

മദ്യം വില്‍ക്കാന്‍ തയ്യാറായി കെ എസ് ആര്‍ ടി സിയിലെ പതിനായിരത്തിലേറെ ജീവനക്കാര്‍, അമ്പരന്ന് അധികൃതര്‍

തിരുവനന്തപുരം - മദ്യം വില്‍ക്കാനായി കെ എസ് ആര്‍ ടി സിയില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷനിലേക്ക് (ബെവ്‌കോ) ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കാന്‍ ലഭിച്ചത് പതിനായിരത്തിലധികം അപേക്ഷകള്‍. ബെവ്‌കോയുടെതായ ബോണസ് അടക്കമുള്ള ആനുകൂല്യമൊന്നും ഡെപ്യൂട്ടേഷന്‍ വഴി എത്തുന്നവര്‍ക്ക് ലഭിക്കില്ല. ജോലി സമയത്തിനനുസരിച്ചുള്ള അധിക അലവന്‍സ് മാത്രമേ ശമ്പളത്തിന് പുറമെ ലഭിക്കു. ഇതൊക്കെ അറിഞ്ഞിട്ടും കെ എസ് ആര്‍ ടി സിയിലെ ഇത്രയധികം ജീവനക്കാര്‍ ബെവ്‌കോയിലെക്ക് ചേക്കാറാനുള്ള അപേക്ഷ നല്‍കിയതില്‍ അമ്പര്ന്ന് ഇരിക്കുകയാണ് അധികൃതര്‍. പ്രതിഷേധ സൂചകമായിട്ടാണ് കൂട്ടത്തോടെയുള്ള ഈ നീക്കമെന്നും സൂചനയുണ്ട്. കൃത്യമായി ശമ്പളം കിട്ടും എന്നതാണ് ഇവരെ ബെവ്‌കോയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.കഴിഞ്ഞ ഒക്ടോബര്‍ ആറിന് മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി കെ എസ് ആര്‍ ടി സി ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബറില്‍ ബെവ്‌കോയില്‍ വന്ന 263 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ നിന്ന് കൂട്ടത്തോടെ ബെവ്‌കോയിലേക്ക് അപേക്ഷകളെത്തിയത്. ബെവ്‌കോയില്‍ വിവിധ ജില്ലകളിലായി 175 ഓഫീസ് അറ്റന്‍ഡന്റ്/ സെയില്‍സ് അറ്റന്‍ഡന്റ് ഒഴിവുകളുണ്ട്. കൂടാതെ എല്‍.ഡി. ക്ലാര്‍ ക്കുമാരുടെ അകടക്കം ആകെ 263 ഒഴിവുകള്‍. ഇതിലേയ്ക്കാണ് ഇത്രയധികം കെ.എസ്.ആര്‍.ടി. സി. ജീവനക്കാര്‍ അപേക്ഷ നല്‍ കിയിരിക്കുന്നത്. ഇതില്‍ 113 സ്റ്റേഷന്‍ മാസ്റ്റര്‍മാരും 82 ഇന്‍സ്‌പെ ക്ടര്‍മാരും കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമുണ്ട്. ഇവരില്‍ വലിയൊ രുവിഭാഗം ബിരുദാനന്തരബിരുദവും അതിനപ്പുറവും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

Latest News