Sorry, you need to enable JavaScript to visit this website.

നഴ്‌സിന്റെ ആത്മഹത്യ: സൗദി യുവാവ് അറസ്റ്റിൽ

അൽബാഹ - അൽബാഹ പ്രവിശ്യയിൽ പെട്ട മഖ്‌വാ ആശുപത്രിയിലെ ഫിലിപ്പിനോ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇതേ ആശുപത്രിയിലെ ജീവനക്കാരനായ സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നഴ്‌സുമാരുടെ താമസസ്ഥലത്ത് ഒരാഴ്ച മുമ്പാണ് യുവതി തൂങ്ങിമരിച്ചത്. ഇവർ എഴുതിയ ആത്മഹത്യാ കുറിപ്പ് കട്ടിലിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ സഹപ്രവർത്തകനായ സൗദി യുവാവ് വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുകയും ഈ പേരിൽ പലതവണ പണം തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായും വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് പിൻവാങ്ങിയതാണ് ജീവനൊടുക്കുന്നതിന് കാരണമെന്നും ആത്മഹത്യാ കുറിപ്പിൽ നഴ്‌സ് വ്യക്തമാക്കിയിരുന്നു. യുവാവിന്റെ പേരുവിവരങ്ങളും കത്തിൽ യുവതി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത മുപ്പതുകാരൻ കുറ്റസമ്മതം നടത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
 

Latest News