ViDEO ഇസ്രായിലിനുവേണ്ടി വാരാണസി ഗംഗാഘട്ടില്‍ പ്രത്യേക പൂജ

വാരാണസി-  ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു സംഘം ഹിന്ദുക്കള്‍ ഗംഗാ നദിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. വാരാണസി ഗംഗാഘട്ടില്‍ ഒത്തുകൂടിയ സംഘം  ഇന്ത്യയുടെ ദേശീയ പതാകക്കൊപ്പം ഇസ്രായില്‍ പതാക.ും ഉയര്‍ത്തി. പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടുക്കാഴ്ച നടത്തുന്ന ഫോട്ടോയും കരുതി.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോഡി ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി നേരത്തെ പറഞ്ഞിരുന്നു.

 

Latest News