Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീൻ ജനതക്ക് വേണ്ടി കേരളത്തിലെ പള്ളികളിൽ പ്രാർത്ഥന നടത്താൻ ആഹ്വാനം

കോഴിക്കോട്-കൊടിയ പീഡനത്തിന് ഇരകളായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.  നിരപരാധികളായ ഫലസ്തീൻ ജനതക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും തടയുകയും ജനവാസ കേന്ദ്രങ്ങളിൽ ബോംബിങ് നടത്തി പിഞ്ചു പൈതങ്ങളെയും വൃദ്ധരെയും വരെ കൊന്നൊടുക്കുന്ന ഇസ്റാഈൽ ഭീകരത അംഗീകരിക്കാനാവില്ല. യുദ്ധ നിയമങ്ങളും മാനവികതയും കാറ്റിൽ പറത്തി വിവേകരഹിതമായി അക്രമം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു. മുസ്ലിം സമൂഹം ആദരവോടെ കാണുന്ന മൂന്നാമത്തെ പള്ളിയായ മസ്ജിദുൽ അഖ്സയിൽ പോലും അക്രമം അഴിച്ചു വിട്ട് ഭീതി വിതക്കുന്ന ഇസ്റാഈൽ കാട്ടാളത്തം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങൾ എത്രയും വേഗം ഇടപെടണം. 
മനുഷ്യക്കുരുതി  കുറക്കാൻ അടിയന്തര  ഇടപെടൽ ആവശ്യമാണ്. പീഡിതരായ ഫലസ്തീൻ ജനതയുടെ  മോചനം ലോകം ആഗ്രഹിക്കുന്നതാണ്. ഫലസ്തീൻ ജനതയെ മുന്നിൽ നിർത്തി കൂട്ടക്കുരുതിക്ക് കളമൊരുക്കുന്ന വിവേകരഹിതമായ ഏത് നീക്കത്തേയും അംഗീകരിക്കാൻ കഴിയില്ല. ഫലസ്തീൻ ജനതയുടെ അതിജീവനത്തിന് വേണ്ടി മുസ്ലിം ലോകം നടത്തുന്ന വിവേകപൂർണമായ ഇടപെടലുകൾ സ്വാഗതാർഹമാണെന്നും മദനി പറഞ്ഞു

Latest News