വിവോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇ. ഡി അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിവോയുടെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

വിവോ ഇന്ത്യ ഭരണ വിഭാഗം തലവന്‍ ഗുവാങ്വെന്‍ കുവാങ്ങിനെയാണ് ഇ. ഡി അറസ്റ്റ് ചെയ്തതെന്ന് കുവാങ്ങിന്റെ അഭിഭാഷകന്‍ മുദിത്ത് ജെയിന്‍ സി. എന്‍. എന്നിനോട് പറഞ്ഞു.  

ചൈനീസ് പൗരനായ കുവാങ്ങിനൊപ്പം മറ്റ് മൂന്ന് പേരെക്കൂടി ഇ. ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിലൊരാള്‍ വിവോയ്ക്ക് ഇന്ത്യയിലെമ്പാടും ഓഫീസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തയാളാണ്. 

തങ്ങളുടെ ജീവനക്കാരിലൊരാളെ ഇ. ഡി അറസ്റ്റ് ചെയ്തുവെന്ന് സി. എന്‍. എന്നിനോട് വിവോ കമ്പനി വക്താവ് അറിയിച്ചു. ഇക്കാര്യത്തില്‍ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ കമ്പനി വക്താവ് അറിയിച്ചു.

Latest News