Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വൻപുകയില ശേഖരം പിടികൂടി

ജിദ്ദ - ഉറവിടമറിയാത്ത വൻപുകയില ശേഖരം അൽമലീസാ ഡിസ്ട്രക്ടിലെ വെയർഹൗസിൽ നിന്ന് ജിദ്ദ നഗരസഭ പിടികൂടി. വെയർഹൗസിൽ 56 കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച നിലയിൽ 367.1 ടണ്ണിലേറെ പുകയില ശേഖരം നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പുകയില ശേഖരം അധികൃതർ പിന്നീട് നശിപ്പിച്ചു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ജിദ്ദ നഗരസഭ അറിയിച്ചു.
 

Latest News