സൗദിയിൽ ഇന്ധനത്തിൽ മായം കലർത്തിയ പ്രതികൾക്ക് തടവും പിഴയും

ജിദ്ദ - ഇന്ധനത്തിൽ മായം കലർത്തിയ കേസിൽ രണ്ടു സൗദി പൗരന്മാരെ പ്രത്യേക കോടതി അഞ്ചു വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികൾക്ക് അര ലക്ഷം റിയാൽ വീതം പിഴ ചുമത്തിയിട്ടുമുണ്ട്. മായം കലർത്തിയ ഇന്ധനം കണ്ടുകെട്ടാനും വിധിയുണ്ട്. ഡീസലിൽ വെള്ളം കലർത്തുകയും സർക്കാർ പ്രത്യേകം വിലനിർണയിച്ച ഇന്ധനത്തിൽ മായം കലർത്തി വില നിർണയിക്കാത്ത ഇന്ധനമാണെന്ന വ്യാജേന വിൽപന നടത്തുകയും ചെയ്ത കേസിലാണ് സൗദി പൗരന്മാരെ കോടതി ശിക്ഷിച്ചത്.
 

Latest News