ജിദ്ദ- ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി. പള്ളിക്കര തറമറ്റം പരേതനായ അബൂബക്കറിന്റെ ഭാര്യ സുലൈഖ (73) ആണ് മരിച്ചത്.
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മക്കയില്‍ ഖബറടക്കും. മക്ക കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം ബഷീര്‍ മാനിപുരത്തിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.
മക്കള്‍: സഹീറ, സമീന (ഹയര്‍ സെക്കണ്ടറി അധ്യാപിക), ഷെറീന (കാലടി സര്‍വകലാശാല ജീവനക്കാരി), ഷമീര്‍ (എസ് എസ് എം പോളിടെക്നിക് കോളേജ് തിരൂര്‍, അധ്യാപകന്). മരുമക്കള്‍: ബഷീര്‍ എ.എം (കുന്നത്തുനാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), ബഷീര്‍ പി.ഐ (പ്രിന്‍സിപ്പല്‍ എസ് എസ് എം പോളിടെക്നിക് കോളേജ് തിരൂര്‍), അന്‍വര്‍ (ബാങ്ക് ജീവനക്കാരന്), മുഹ്സിന ഷമീര്‍.