ഖുര്‍ആന്‍ കത്തിച്ചയാളെ ശിക്ഷിച്ച് സ്വീഡിഷ് കോടതി, രാജ്യത്ത് ഇതാദ്യം

സ്റ്റോക്ക്ഹോം- 2020 ല്‍ ഖുര്‍ആന്‍ കത്തിച്ച് വംശീയ വിദ്വേഷം വളര്‍ത്തിയ ഒരാളെ സ്വീഡിഷ് കോടതി ഇന്ന് ശിക്ഷിച്ചു, ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിന് രാജ്യത്തെ കോടതി സംവിധാനം ആദ്യമായാണ് ഒരാളെ ശിക്ഷിക്കുന്നത്.  
ഈ വര്‍ഷമാദ്യവും സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുകയും അതിനെതിരെ അന്താരാഷ്ട്ര രോഷം ആളിക്കത്തുകയും ചെയ്തിരുന്നു. വംശീയവാദിയുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് അന്ന് സ്വീഡന്‍ ചെയ്തത്.
സ്വീഡിഷ് ഗവണ്‍മെന്റ് സംഭവത്തെ അപലപിച്ചുവെങ്കിലും രാജ്യത്തിന്റെ വിപുലമായ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
സെന്‍ട്രല്‍ സ്വീഡനിലെ ലിങ്കോപ്പിംഗ് ജില്ലാ കോടതി 27 കാരനായ യുവാവിനെ 'ഒരു വംശീയ വിഭാഗത്തിനെതിരായ നടപടി' കുറ്റകരമാണെന്ന് കണ്ടെത്തി. നടപടി 'ഇസ്ലാം മതത്തെയല്ല, മുസ്ലിംകളെയാണ് ലക്ഷ്യം വച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2020 സെപ്തംബറില്‍, ലിങ്കോപ്പിംഗ് കത്തീഡ്രലിന് പുറത്തായിരുന്നു  ഖുര്‍ആന്‍ കത്തിച്ചത്. ഇതിന്റെ വീഡിയോ ക്ലിപ്പ്,
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

 

Latest News