തിരുവനന്തപുരം- കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രികയായ പ്ലസ് ടു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹാസ്യനടൻ അറസ്റ്റിൽ. ബിനു ബി കമാലാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത്‌നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ പ്രതി അപമര്യാദയായി പെരുമാറി എന്നാണ് കേസ്. ശല്യം സഹിക്കവയ്യാതായപ്പോൾ യുവതി ബഹളം വെക്കുകയും ബസ് നിർത്തിയതിനെ തുടർന്ന് പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നീട് വട്ടപ്പാറ പോലീസും നാട്ടുകാരുമാണ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.