Sorry, you need to enable JavaScript to visit this website.

പ്രൊഫഷനൽ നിയമം ലംഘിച്ച വിദേശ എൻജിനീയർക്കും സ്വദേശിക്കും 1,80,000 റിയാൽ പിഴ

ജിസാൻ- നിയമ ലംഘനം നടത്തിയ വിദേശ എൻജിനീയർക്കും സ്വദേശിക്കും 1,80,000 റിയാൽ പിഴ ചുമത്തി. എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിലെ 11-ാം വകുപ്പ് ലംഘിച്ച ഈജിപ്തുകാരനും സൗദി പൗരനുമാണ് സൗദി ക്രിമിനൽ കോടതി 1,80,000 റിയാൽ പിഴ ചുമത്തിയത്. 
എൻജിനീയറിംഗ് നിയമ ലംഘനം നടത്തിയതിന് ഇവരെ ശിക്ഷിച്ചതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് ആണ് അറിയിച്ചത്. ജിസാൻ പ്രവിശ്യയിൽ പെട്ട അൽഈദാബിയിൽ പ്രൊഫഷനൽ അക്രെഡിറ്റേഷൻ നേടാതെ എൻജിനീയറായി ജോലി ചെയ്ത ഈജിപ്തുകാരനെ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പിടികൂടുകയായിരുന്നു. 
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഈജിപ്തുകാരനും ഇയാളെ ജോലിക്കു വെച്ച എൻജിനീയറിംഗ് ഓഫീസ് ഉടമയായ സൗദി പൗരനുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കിയ ക്രിമിനൽ കോടതി ഇരുവർക്കും പിഴ ചുമത്തുകയുമായിരുന്നു.

Tags

Latest News