ബീഹാറില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മരണം നാലായി, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന- ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍നിന്ന് അസമിലെ കമഖ്യയിലേക്ക് പോകുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസാണ് രാത്രി 9.35 ഓടെ പാളം തെറ്റിയത്. ബീഹാറിലെ രഘുനാഥ്പൂര്‍ സ്റ്റേഷനു സമീപമാണ് സംഭവം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബക്‌സര്‍ ജില്ലയിലാണ് അപകടം നടന്ന രഘുനാഥ്പുര്‍ റെയില്‍വെ സ്റ്റേഷന്‍.

 

 

Latest News